SN Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SN Media, Jeddah Islamic Port.

07/08/2026

ക്ഷേമ പെൻഷൻ വിതരണം ബാങ്കുകൾ വഴി നേരിട്ട് അക്കൗണ്ടുകളിലേക്ക് മാറ്റാനുള്ള സർക്കാരിന്റെ തീരുമാനം സ്വാഗതർഹവും കാലഘട്ടത്തിന് അനുയോജ്യവുമായ ഒരു വലിയ ചുവടുവെയ്പ്പാണ്. ക്ഷേമ പെൻഷൻ എന്നത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ വ്യക്തികളുടെയോ ഉദാരമനസ്കത കൊണ്ടുള്ള ഔദാര്യമല്ല.

മറിച്ച് സാധാരണക്കാരായ ജനങ്ങൾ നൽകുന്ന നികുതിപ്പണം ഉപയോഗിച്ച് ഭരണഘടനാനുസൃതമായി നൽകുന്ന അവകാശമാണ്. പണച്ചുരുട്ടുകൾ കൈകളിൽ വച്ചുനൽകുന്ന രീതിക്ക് പകരം, തുക കൃത്യമായി സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്ന (DBT) സംവിധാനമാണ് ഓരോ പൗരന്റെയും സ്വയംബഹുമാനത്തിനും അന്തസ്സിനും ചേർന്നത്.

പണം നേരിട്ട് അക്കൗണ്ടുകളിലേക്ക് എത്തുമ്പോൾ ഇടനിലക്കാരുടെ ഇടപെടലുകളും സാമ്പത്തിക ക്രമക്കേടുകളും പൂർണ്ണമായി ഒഴിവാകുകയും വ്യാജ ഗുണഭോക്താക്കളെ തടഞ്ഞ് അർഹരായ 62 ലക്ഷത്തോളം വരുന്ന പാവപ്പെട്ടവർക്ക് തുക കൃത്യസമയത്ത് ലഭ്യമാവുകയും ചെയ്യും. മാത്രമല്ല, പെൻഷൻ വിതരണത്തിന്റെ മറവിൽ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാനും പാർട്ടി ഫണ്ടുകളോ പാർട്ടി പത്രങ്ങളോ അടിച്ചേൽപ്പിക്കാനുമുള്ള വഴിവിട്ട ശ്രമങ്ങൾക്ക് ഇതോടെ വിരാമമാകും.

അതേസമയം, ബാങ്കുകളിൽ നേരിട്ടെത്താൻ പ്രയാസപ്പെടുന്ന കിടപ്പുരോഗികൾ, വയോധികർ, ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻപത്തെപ്പോലെ തന്നെ ബാങ്ക് മിത്രങ്ങൾ വഴിയോ സഹകരണ സംഘങ്ങൾ മുഖേനയോ വീട്ടിൽ തന്നെ പെൻഷൻ എത്തിച്ചു നൽകുന്നത് തുടരും, വാർഡ് തലത്തിൽ മസ്റ്ററിംഗിനും അക്കൗണ്ട് സഹായങ്ങൾക്കുമായി സംവിധാനങ്ങൾ ഒരുക്കാനും സർക്കാർ ശ്രദ്ധിക്കണം.

ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പാർട്ടി സ്വാധീനങ്ങൾക്കപ്പുറം ആനുകൂല്യങ്ങൾ സുതാര്യമായി ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുകയാണ് വേണ്ടത്. അതിനായുള്ള ഈ പരിഷ്കാരം ഒരു നല്ല മുന്നേറ്റമാണ്. അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ 💙

04/08/2026

മുഖ്യമന്ത്രി എവിടെ എന്ന് ചോദിച്ചവരോടാണ്
ദേ ഇവിടെ ഈ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കിടയിലുണ്ട് മുഖ്യമന്ത്രി 🫂💙

04/08/2026

ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെല്ലുക എന്ന് പറഞ്ഞാൽ ഇതാണ്

03/08/2026

പത്ത് വർഷത്തിന് ശേഷം ദുരന്ത സമയത്ത് പൊതുജനത്തിൻ്റെ കയ്യിൽ നിന്ന് പിരിവ് ചോദിക്കാത്ത ഭരണം വന്നു.

ആരും ആവശ്യപ്പെടാതെ തന്നെ ദുരിത ബാധിതർക്കുള്ള സർകാർ സഹായം വർധിപ്പിച്ചു.

സർകാർ സംവിധാനങ്ങൾ ഉപയോഗിച്ച് തന്നെ മാനേജ് ചെയ്യുന്നത് എങ്ങനെ എന്ന് കാണിച്ചു തന്നു.

UDF സർക്കാർ ....❤️

Address

Jeddah Islamic Port

Website

Alerts

Be the first to know and let us send you an email when SN Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SN Media:

Shortcuts

Share