Indraprastha Project Management

Indraprastha Project Management All construction services under one roof. Engineering your dream with us.

Construction Project Management services, Freelance Supervision, consultancy, QA /Qc works, Soil test, Land survey, Landscaping, MEP works and maintenance, House Renovation works, Bank Loan, Pre Engineering works

05/06/2023
24/05/2023

വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും ഉപയോഗാനുമതി (താമസാനുമതി ഒക്യുപൻസി സർട്ടിഫിക്കറ്റ്) നൽകുന്നത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥതലത്തിൽ നിലനിന്നിരുന്ന ആശങ്കക്കും അപേക്ഷകന് നേരിടെണ്ടിവരുന്ന കാലതാമസത്തിനും അറുതിയായി.

കെട്ടിടനിർമാണ ചട്ടങ്ങൾ പ്രകാരം താമസാനുമതി രേഖ നൽകേണ്ട ഉദ്യോഗസ്ഥക്രമം നിശ്ചയിച്ച രേഖയാണ് തദ്ദേശവകുപ്പ് പുറത്തിറക്കിയത്. നേരത്തേ സെക്രട്ടറി നൽകേണ്ട താമസാനുമതി പത്രം ഉദ്യോഗസ്ഥർ നൽകുന്നത് സംബന്ധിച്ച് പരാതിയും നിയമനടപടികളും ഉണ്ടായതിനെത്തുടർന്നാണ് ചുമതലപ്പെടുത്തൽ രേഖ പുറത്തിറക്കിയത്.

പുതിയ ഉത്തരവ് പ്രകാരം കെട്ടിടവിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് നിർമാണാനുമതിയും താമസാനുമതിയും നൽകാം. മുനിസി പ്പാലിറ്റികളിലും കോർപറേഷനുകളിലും 300 ച.മീ വരെ നിർമിതികളിൽ മേൽക്കൂരയുടെ പരിവർത്തനം ഉൾപ്പെടെ താമസാനുമതി അനുവദിക്കേണ്ട അധികാരി അസി. എൻജിനീ യറായിരിക്കും.

300 ചതുരശ്ര മീറ്ററിന് മീതെയുള്ളതും 750 ച.മീറ്ററിൽ കൂടാത്തതുമായ കെട്ടിട നിർമാണം ഉൾപ്പെടെ ചുമതല അസി. എക്സിക്യൂട്ടിവ് എൻജിനീയർക്കാണ്. 750 ച.മീറ്ററിൽ അധികവും 1500 ച. മീറ്റർ വരെയുള്ളവയുടെ ചുമതല എക്സി. എൻജിനീയർക്കും 1500 ച. മീറ്ററിൽ കൂടുതലുള്ളതും 2500 ച. മീറ്റർ കവിയാത്ത എല്ലാ ഉപയോഗ ഗണങ്ങളിലുള്ള കെട്ടിട നിർമാണച്ചുമതല സൂപ്രണ്ടിങ് എൻജിനീയർക്കും ആയിരിക്കും.

നിർമിതി വിസ്തീർണം 2500 ച. മീറ്റിൽ കൂടുന്ന എല്ലാ ഉപയോഗ ഗണത്തിലുള്ള കെട്ടിടങ്ങളുടെ താമസാനുമതി സർട്ടിഫിക്കറ്റിന്റെ ചുമതല തദ്ദേശസ്ഥാപന സെക്രട്ടറിക്കാണ്. ഉദ്യോഗസ്ഥ വിന്യാസമനുസരിച്ച് ഫസ്റ്റ്, സെക്കൻഡ്, തേഡ് ഗ്രേഡ് നഗരസഭകളിൽ ഉദ്യോഗസ്ഥച്ചുമതലയും വ്യത്യസ്തമായിരിക്കും.

അപേക്ഷ ലഭിച്ച് ഒരാഴ്ചക്കകം ബിൽഡിങ് ഇൻസ്പെക്ടർ, ഓവർസിയർ, അഥവാ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ പ്ലാനിലുള്ള പോലെ യാണോ നിർമാണം എന്ന് പരിശോധിക്കണം. മൂന്ന് മാസത്തിന് ശേഷം ഓരോ ഉദ്യോഗസ്ഥന്റെയും ജോലി ഭാരം സെക്രട്ടറി വിലയിരുത്തി പുനഃക്രമീകരിക്കണം.

തീരുമാനമെടുക്കാത്തവയിൽ മേയർ, മുനിസിപ്പൽ ചെയർമാൻ തലവനായി സമിതി രൂപവത്കരിച്ച് രണ്ടാഴ്ചക്കകം തീരുമാനമെടു ക്കണം. സമയപരിധിക്കകം അപേക്ഷകനെ തീരുമാനം അറിയിക്കണം.

Indraprastha Project ManagementEngineering & ConsultancyVaikom.ഒരു പുതിയ പ്രോജെക്ടിന്റെ കൂടി സ്വപ്ന സാക്ഷാത്കാരം.പ്ലാൻ വ...
06/05/2023

Indraprastha Project Management
Engineering & Consultancy
Vaikom.

ഒരു പുതിയ പ്രോജെക്ടിന്റെ കൂടി സ്വപ്ന സാക്ഷാത്കാരം.

പ്ലാൻ വരക്കുമ്പോഴും 3D വരക്കുമ്പോഴുമൊക്കെ മനസ്സിൽ കാണുന്ന ഇമേജ് ഒരു യഥാർഥ്യമായി കണ്മുൻപിൽ കാണുമ്പോഴാണ് ഒരു കൺസൽട്ടന്റിന് മനസിന്‌ സംതൃപ്തി ആകുക.
അത് വരെ ടെൻഷൻ ആണ്..

നിലവിളക്കുമായി പടികയറുന്ന ഗൃഹ നായിക. പുറകെ ആമാടപ്പെട്ടിയുംമായി കയറുന്ന ഗൃഹനായകൻ, മറ്റു ബന്ധു മിത്രാദികൾ, അവരുടെ എല്ലാം മുഖത്തെ സന്തോഷം നിറഞ്ഞപുഞ്ചിരി. അത് കാണുമ്പോഴാണ് നമ്മുടെ മനസും സന്തോഷിക്കുക.

വർക്കുകൾ നല്ല രീതിയിൽ ചെയ്യുവാൻ കോൺട്രാക്ടർ ഷിംജു, നന്നായി സഹകരിച്ചു എന്നതും, ഇന്റീരിയർ കോൺട്രാക്ടർ ഉണ്ണിയുടെ മനോഹരമായ വർക്കുകളും ഒക്കെ ഒത്തു ചേർന്നപ്പോൾ ക്ലയന്റിന്റെ സ്വപ്ന സാക്ഷത്ക്കാരം അതിന്റെ പരിസമാപ്‌തിയിൽ എത്തി.

പാലുകാച്ചു കഴിഞ്ഞു താമസം തുടങ്ങുന്ന പ്രിയപ്പെട്ടവർക്ക് സന്തോഷത്തോടെയുള്ള ഒരു ജീവിതം ആശംസിക്കുന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Indraprastha Project ManagementEngineering & ConsultancyVaikomNew project under progress at Thalayolaparambu
14/05/2022

Indraprastha Project Management
Engineering & Consultancy
Vaikom

New project under progress at Thalayolaparambu

19/04/2022

Indraprastha Project Management
Engineering and Consultancy
Vaikom

Engineering your dream with us.

Address

Vaikom Ernakulam Road SH 15
Tripunithura

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919567683638

Website

Alerts

Be the first to know and let us send you an email when Indraprastha Project Management posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Indraprastha Project Management:

Share