Able Builders & Designers - Ongallur

Able Builders & Designers - Ongallur We show ur dream home through 3D Max Vray designing
4 any details regarding architectural design,construction & interior design please call
9846906806

26/01/2025

1st floor Vboard rework
Client : venu chandrasekharan
Location: Vadanamkurshi

17/07/2022

വീട് എന്ന സ്വപ്നം കാണൂ..

Mazhathur Site Key Handover🔑🤩
29/11/2020

Mazhathur Site Key Handover🔑🤩

24/11/2020

പ്ലാൻ ഉണ്ടാക്കിയതിനു ശേഷം വീട് കാണാൻ എങ്ങിനെയിരിക്കും എന്ന കൺഫ്യൂഷനിലാണോ ?
Call / WhatsApp : 9846906806
ആകർഷകമായ രീതിയിൽ വീട് ഡിസൈൻ ചെയ്യാൻ

ലക്ഷങ്ങൾ  മുടക്കി ഒരു വീട് നിർമിച്ചു  കഴിഞ്ഞാൽ  അത് ഭംഗിയോടും ആകർഷണീയതയോടും കൂടി സൂക്ഷിക്കുക എന്നതാണ് പരമ പ്രധാനം . പലപ്...
06/11/2020

ലക്ഷങ്ങൾ മുടക്കി ഒരു വീട് നിർമിച്ചു കഴിഞ്ഞാൽ അത് ഭംഗിയോടും ആകർഷണീയതയോടും കൂടി സൂക്ഷിക്കുക എന്നതാണ് പരമ പ്രധാനം . പലപ്പോഴും നാം വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാത്തതും പരാജയപ്പെടുന്നതും ഈ മേഖലയിലാണ് . ലക്ഷങ്ങളും കോടികളും മുടക്കി നിർമ്മിച്ച പല വീടുകളും കണ്ടാല്‍ ഇതൊരു വീട് തന്നെയോ എന്ന് ലജ്ജിച്ച് പോകുന്ന അവസ്ഥയാണ് പല വീടുകളിലും . ആവശ്യത്തിനും അനാവശ്യത്തിനും വാങ്ങിച്ചു കൂട്ടുന്ന വീട്ടുപകരണങ്ങളില്‍ തുടങ്ങി സ്ഥാനം തെറ്റി കിടക്കുന്ന സോഫ , ഫ്‌ളവര്‍ വെയ്‌സ് , ഷെൽഫുകൾ , ഫ്ലോർ മാറ്റ് അങ്ങനെ പലതും നമ്മുടെ വീടിന്റെ ഭംഗി നശിപ്പിക്കാന്‍ പര്യാപ്തമാണ്. ആശിച്ച് നിർമ്മിച്ച വീടിനെ എന്നെന്നും ആകര്‍ഷണീയമായി സൂക്ഷിക്കാന്‍ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് സാധിക്കുന്നതാണ്
വീട് ഭംഗിയായി സൂക്ഷിക്കുന്നതില്‍ ഏറ്റവും പ്രധാനം വീട്ടുപകരണങ്ങളും ഫർണീച്ചറുകളും എല്ലാം അലങ്കോലപ്പെടാതെ സൂക്ഷിക്കുക എന്നത് തന്നെയാണ് . സ്വീകരണ മുറിയില്‍ കാണേണ്ട കസേര ബെഡ് റൂമിലും , ബെഡ് റൂമില്‍ കാണേണ്ട ഫ്‌ളവര്‍ വെയ്‌സ് ഡൈനിംഗ് റൂമിലും കണ്ടു കഴിഞ്ഞാൽ നമുക്ക് മനസിലാക്കാം സംഗതിയുടെ കിടപ്പ് . ഫ്ലവർ വെയ്‌സ് മുതല്‍ ഷൂ റാക്ക് വരെ ഇരിക്കേണ്ട സ്ഥാനത്ത് ഇരിക്കണം. വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ ഏതെല്ലാം വസ്തുക്കൾ എവിടെ വേണം എന്ന കൃത്യമായ ധാരണ ഉണ്ടാകണം. ആവശ്യത്തില്‍ കൂടുതല്‍ ഉള്ള ഫര്‍ണിച്ചറുകള്‍ , അസ്ഥാനത്തെ കര്‍ട്ടന്‍ , പാർട്ടീഷൻ , പൂച്ചട്ടി , ആവശ്യത്തിലും കൂടുതൽ ഉള്ള ലൈറ്റുകൾ , കളര്‍ സെന്‍സ് കാര്യമാക്കതെയുള്ള പെയിന്റിംഗ് എന്നിവയെല്ലാം വീടിന്റെ സ്വാഭാവിക സൗന്ദര്യത്തെ നശിപ്പിക്കുന്ന ഘടകങ്ങൾ ആണ് .
ലിവിങ് ഹാളുകൾ ഡൈനിങ്ങ് ഹാളുകൾ പേർസണൽ റൂമുകൾ തുടങ്ങി എല്ലാ മുറികളുടെയും വലുപ്പത്തിനും ഭിത്തിയുടെ നിറത്തിനും അനുയോജ്യമായ വിധത്തിലാകണം ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കേണ്ടത്. വുഡ് തീം കളർ ഫർണീച്ചർ സെറ്റുകൾ സ്വീകരണ മുറികളില്‍ കൂടുതൽ ആകർഷണീയത നൽകും എന്നതിൽ തർക്കമില്ല .. കൂടാതെ ഫർണീച്ചറുകൾക്ക് അനുയോജ്യമായ നിറം വേണം ചുവരുകളിൽ തിരഞ്ഞെടുക്കേണ്ടത് . കുടുംബങ്ങളുടെ എണ്ണത്തിന് അനുപാതികമായോ അതിൽ നിന്ന് അൽപം കൂടുതലായോ മാത്രം മാത്രം ഫർണിച്ചറുകൾ സെലക്ട് ചെയ്താൽ മതിയാകും . അല്ലാതെ വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ഓണത്തിനും , ക്രിസ്തുമസിനും പെരുന്നാളിനും മറ്റും ഒത്തു കൂടുന്ന ബന്ധുക്കൾക്കും മറ്റും വേണ്ടി 24 ചെയർ ഡൈനിങ്ങ് സെറ്റ് റെഡിയാക്കി വെക്കേണ്ടതില്ല എന്നർത്ഥം . മിക്ക വീടുകളിയിലും കുടുംബങ്ങൾ സാദാരണയായി അടുക്കളയിൽ തന്നെ ഇരുന്നായിരിക്കും ഭക്ഷണം കഴിയ്ക്കാറ് . കിച്ചൺ ഡിസൈൻ ചെയ്യുന്ന സമയത്ത് ചെറിയ ഒരു ടേബിൾ അടുക്കളയിൽ സെറ്റ് ചെയ്യുന്നത് നന്നായിരിക്കും . ഫോൾഡ് ചെയ്യാൻ പറ്റുന്നതാണേൽ ഒന്നുകൂടി നല്ലത് .വീട് ആക്റ്റീവ് ആണെന്ന് തോന്നുന്ന തരത്തിലാകണം ഇന്റീരിയർ ഡിസൈനുകളും ഫർണീച്ചറുകളുടെ സ്ഥാനവും .
ലൈറ്റിംഗ് വീട് ഡിസൈനിലെ അവിഭാജ്യമായ ഒരു ഘടകമാണ് . സൂര്യ പ്രകാശം നേരിട്ട് കടക്കുന്ന രീതിയില്‍ വേണം വീടിന്റെ അകത്തളങ്ങള്‍ സജ്ജീകരിക്കേണ്ടത്. വിശാലമായ ബെഡ് റൂമിന് സമീപം പുറത്തേക്ക് തുറക്കുന്ന ജനല്‍ വാതിലുകള്‍ ഉണ്ടെങ്കില്‍ ഉത്തമം.LED ലൈറ്റുകൾ ഉപയോഗിക്കുന്നത് വീടിനു കൂടുതല്‍ ഭംഗിയും സാമ്പത്തിക ഭദ്രതയും നല്കും
കൂടുതൽ ടിപ്സുകളും വിശേഷങ്ങളുമായി വീണ്ടും കാണാം . (Y) Able Builders & Designers
Ongallur, Pattambi

13/07/2020

Main Concrete@ തിരുമിറ്റക്കോട് സൈറ്റ്

17/06/2020

ചെറിയ ബജറ്റിലൊരുക്കാം പ്രകൃതിയുടെ കുളിർമ നിറയും വീട്

Address

Ongallur
Shoranur
679313

Opening Hours

Monday 10am - 8pm
Tuesday 10am - 8pm
Wednesday 10am - 8pm
Thursday 10am - 8pm
Friday 10am - 8pm
Saturday 10am - 6pm

Telephone

9846906806

Alerts

Be the first to know and let us send you an email when Able Builders & Designers - Ongallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Able Builders & Designers - Ongallur:

Share