Veedu by Vishnu Vijayan

Veedu by Vishnu Vijayan Awareness About Building Materials
(6)

09/09/2026

നമ്മുടെ വീടിന്റെ ഉള്ളിൽ കൊടുക്കുന്ന ലൈറ്റുകൾക്ക് ഇത്രയും importance ഉണ്ടോ ? 😳കണ്ടു നോക്കു ഈ കുഞ്ഞു വീഡിയോ ❤️

07/09/2026

വീട്ടുകാർ സ്വപ്നം കണ്ടതിലും വലിയ വീട് വെച്ചു കിട്ടിയപ്പോൾ അവരുടെ വാക്കുകൾ കേട്ടോ ❤️

വീടിനുള്ളിൽ ട്രഷർ ഒളിഞ്ഞിരിക്കുന്ന ഈ സ്വപ്ന വീട് കണ്ടോ ❤️

04/09/2026

ഇന്ന് എന്റെ മകൾക്ക് ലഭിച്ച ഈ അംഗീകാരം, അവളുടെ ഉള്ളിലെ കുഞ്ഞുകലാകാരിക്ക് വലിയ പ്രചോദനമാകുമെന്ന് ഉറപ്പാണ്.

ഈ അഷ്ടമിരോഹിണി ദിനത്തിൽ, അവളിലെ കലാകാരി ഇനിയും വളരാനും അനേകം കഥകളിയരങ്ങുകളിൽ വ്യത്യസ്ത വേഷങ്ങൾ ആടിത്തിമിർക്കാനും സർവേശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ. ❤️🙏
എല്ലാവര്ക്കും അഷ്ടമിരോഹിണി ആശംസകൾ

എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു നിമിഷം… ❤️എനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ വാങ്ങിയ ബുള്ളറ്റ്. അച്ഛന്റെ മ...
04/09/2026

എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു നിമിഷം… ❤️

എനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ വാങ്ങിയ ബുള്ളറ്റ്. അച്ഛന്റെ മുന്നിലിരുന്ന് ഈ വണ്ടിയിൽ എത്രയോ ദൂരം ഞാൻ യാത്ര ചെയ്തിട്ടുണ്ട്. ആ യാത്രകളെല്ലാം ഇന്നും മനസ്സിൽ മായാത്ത ഓർമ്മകളായി നിറഞ്ഞുനിൽക്കുന്നു.

ഒരിക്കൽ മമ്മൂക്കയുടെ കോട്ടയം കുഞ്ഞച്ചൻ സിനിമയുടെ സെക്കൻഡ് ഷോ കഴിഞ്ഞ്, എന്നെ മുന്നിലിരുത്തി അച്ഛൻ കായംകുളം ടൗണിലൂടെ വണ്ടിയോടിച്ചു. സിനിമയിലെ ഡയലോഗുകൾ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടുള്ള ആ രാത്രിയാത്ര ഇന്നും എന്റെ ഓർമ്മകളിൽ മിന്നിമറയുന്നു.

ഞങ്ങളുടെ വീട്ടിലെ ആദ്യത്തെ വാഹനമായിരുന്നു ഈ ബുള്ളറ്റ്. അച്ഛനും അമ്മയും പെങ്ങളും ഞാനും ഒരുമിച്ച് ഇതിൽ യാത്ര ചെയ്യുമ്പോൾ എനിക്കുണ്ടായിരുന്ന ഗമയും സന്തോഷവും പറഞ്ഞറിയിക്കാൻ കഴിയില്ല.

കാലം കഴിഞ്ഞപ്പോൾ അച്ഛൻ ഈ ബുള്ളറ്റ് വിറ്റ് ഞങ്ങളുടെ ആദ്യത്തെ അംബാസഡർ കാർ വാങ്ങി. അങ്ങനെ ഞങ്ങളുടെ ജീവിതത്തിൽനിന്ന് അകന്നുപോയ ഈ വണ്ടി, 29 വർഷങ്ങൾക്കുശേഷം ഇന്ന് വീണ്ടും എന്റെ കൈകളിലെത്തി.

ഒരിക്കൽ അച്ഛന്റെ മുന്നിലിരുന്ന് യാത്ര ചെയ്തിരുന്ന ആ കൊച്ചുകുട്ടി ഇന്ന് ഒരച്ഛനായിരിക്കുന്നു…

അന്ന് ഞാൻ ഇരുന്ന അതേ സ്ഥാനത്ത് ഇന്ന് എന്റെ കുഞ്ഞു സ്കന്ദൻ…
വണ്ടിയോടിക്കുന്നത് അവന്റെ അച്ഛനും…

കാലം ഒരുപാട് കടന്നുപോയി…
ആളുകൾ മാറി… തലമുറകൾ മാറി…

പക്ഷേ ചില വാഹനങ്ങൾ വെറും വാഹനങ്ങളല്ല. നമ്മുടെ ബാല്യവും കുടുംബവും സ്നേഹവും അച്ഛന്റെ ഓർമ്മകളും ചേർത്തുവെച്ചിരിക്കുന്ന—കാലത്തിന്റെ അമൂല്യമായ അടയാളങ്ങളാണ് അവ.

ദൂരെനിന്നേ അച്ഛന്റെ വരവറിയിച്ചിരുന്ന ആ ബുള്ളറ്റിന്റെ ശബ്ദം…

ഇന്നും എനിക്ക് അച്ഛന്റെ ശബ്ദംപോലെ സ്വന്തം… ❤️

02/09/2026

ഗ്യാസ് പൊട്ടി തെറിച്ചു അപകടം ഉണ്ടാകാൻ ഉള്ള സാധ്യത ഇങ്ങനെ അടുക്കളയിൽ ഇല്ലാതാക്കാം 😳കണ്ടു നോക്കു ഈ വീഡിയോ 😍

അങ്ങനെ മറ്റൊരു ഓണക്കാലം കൂടി ഓർമ്മയായി കടന്നുപോയി…ഈ വർഷത്തെ ഓണത്തിന് പതിവുപോലെയുള്ള ആഘോഷങ്ങളോ പരിപാടികളോ ഉണ്ടായിരുന്നില്...
31/08/2026

അങ്ങനെ മറ്റൊരു ഓണക്കാലം കൂടി ഓർമ്മയായി കടന്നുപോയി…

ഈ വർഷത്തെ ഓണത്തിന് പതിവുപോലെയുള്ള ആഘോഷങ്ങളോ പരിപാടികളോ ഉണ്ടായിരുന്നില്ല. അച്ഛൻ എന്നെ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷം പോലും തികഞ്ഞിട്ടില്ല. അച്ഛനില്ലാത്ത ആദ്യ ഓണം—ചുറ്റും ആഘോഷത്തിന്റെ നിറവും സന്തോഷവും നിറഞ്ഞുനിന്നപ്പോഴും, മനസ്സിൽ അനുഭവപ്പെട്ടത് അദ്ദേഹത്തിന്റെ അഭാവം സൃഷ്ടിച്ച വലിയൊരു ശൂന്യതയായിരുന്നു.

കാലം മുന്നോട്ടുപോകുന്നു; അതിനൊപ്പം ജീവിതവും ഉത്തരവാദിത്വങ്ങളും മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്.

ഓണം കഴിഞ്ഞ് പുതിയൊരു മാസത്തിലേക്കും പുതിയ പ്രവർത്തനദിനങ്ങളിലേക്കും നാം പ്രവേശിക്കുകയാണ്. ലഭിക്കുന്ന വിപണി സൂചനകൾ പ്രകാരം, എല്ലാ വിഭാഗം ബിൽഡിംഗ് മെറ്റീരിയലുകളുടെയും വില വർധിക്കാൻ സാധ്യതയുണ്ട്. അതിനാൽ വിപണിയിലെ മാറ്റങ്ങൾ കൃത്യമായി വിലയിരുത്തിയും ഉത്തരവാദിത്വത്തോടെ തീരുമാനങ്ങൾ എടുത്തും മുന്നോട്ടുപോകേണ്ട സമയമാണിത്.

ഓണാവധിയുടെ ചെറിയൊരു ആലസ്യം മാറ്റിവെച്ച്, പുതിയ ഊർജത്തോടെയും വ്യക്തമായ ലക്ഷ്യങ്ങളോടെയും ജോലിയിലേക്കും ബിസിനസിലേക്കും മടങ്ങിവരുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

ഓർമ്മകളെ ഹൃദയത്തിൽ സൂക്ഷിക്കാം; ഉത്തരവാദിത്വങ്ങളെ ധൈര്യത്തോടെ ഏറ്റെടുത്ത് മുന്നോട്ടുപോകാം.

27/08/2026

2900 sqft ഇൽ നിർമിച്ച ഒരു ബജറ്റ് ഹോം ❤️

22/08/2026

വീടിന്റെ ബാത്‌റൂമിൽ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ ഇങ്ങനെയുള്ള closets ആണോ വെക്കേണ്ടത് 😇 ഈ വീഡിയോ അതിനുള്ള സൊല്യൂഷൻ ആണ്

20/08/2026

വെറും 6 സെന്റിൽ ഇങ്ങനെയും വീട് വെക്കാമോ 😳ഞെട്ടിച്ചു architect ദമ്പതികൾ ❤️

Address

VGC BEENA PVT LTD, India
Kayamkulam
690502

Opening Hours

Monday 8:30am - 6am
Tuesday 8:30am - 6am
Wednesday 8:30am - 6am
Thursday 8:30am - 6am
Friday 8:30am - 6am
Saturday 8:30am - 6am

Telephone

+919446495609

Alerts

Be the first to know and let us send you an email when Veedu by Vishnu Vijayan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Veedu by Vishnu Vijayan:

Shortcuts

Share