Moideen Koya Kenza

Directions Website

Moideen Koya Kenza QUALITY. INTEGRITY. GROWTH

Chairman | Kenza TMT Steel Bars
Entrepreneur since 1991

Moideen Koya is the Chairman of Kenza TMT Steel Bars,
A visionary business leader with over three decades of experience in the steel industry.

ലോകം മുഴുവൻ തിരിഞ്ഞുനോക്കുമ്പോൾ,കാലത്തിന് ഭംഗി കൂടും.80’s Retro Prompt
09/09/2026

ലോകം മുഴുവൻ തിരിഞ്ഞുനോക്കുമ്പോൾ,
കാലത്തിന് ഭംഗി കൂടും.

80’s Retro Prompt

സ്വാതന്ത്ര്യത്തിന്റെ 80 വർഷങ്ങൾ! ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ! 🇮🇳​കാലിക്കറ്റ് ബീച്ച് കൂട്ടായ്മയുടെ നേതൃത്...
15/08/2026

സ്വാതന്ത്ര്യത്തിന്റെ 80 വർഷങ്ങൾ! ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ! 🇮🇳

​കാലിക്കറ്റ് ബീച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം പ്രൗഢമായി ആഘോഷിച്ചു. ഫൈസൽ ബാബു എം.എൽ.എ. മുഖ്യാതിഥിയായ ചടങ്ങിൽ വൈസ് പ്രസിഡന്റ് ഡോ. കെ. ശിവരാമൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
​കൂട്ടായ്മയിലെ പ്രിയ സുഹൃത്തുക്കൾക്കൊപ്പം ഈ ദിനാഘോഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. ചടങ്ങിന് ശേഷം എല്ലാവർക്കും മധുരവും വിതരണം ചെയ്തു.
​

സമഗ്ര ശിക്ഷാ കേരളയുടെ (SSK) നേതൃത്വത്തിൽ അധ്യാപകരുടെയും നാട്ടുകാരുടെയും കൂട്ടായ്മയിലാണ് ഫിദ ഫാത്തിമയ്ക്കും ആയിഷ ഹുദയ്ക്ക...
28/07/2026

സമഗ്ര ശിക്ഷാ കേരളയുടെ (SSK) നേതൃത്വത്തിൽ അധ്യാപകരുടെയും നാട്ടുകാരുടെയും കൂട്ടായ്മയിലാണ് ഫിദ ഫാത്തിമയ്ക്കും ആയിഷ ഹുദയ്ക്കും വേണ്ടി 'സ്നേഹവീട്' നിർമ്മിച്ചത്. ഈ നാടിന്റെ കാരുണ്യത്തിന്റെ പ്രതീകമാണ് ഈ വീട്. സുരക്ഷിതമായ ഒരു ഭവനം എന്ന ഈ കുടുംബത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ പേര് വെളിപ്പെടുത്താതെ സഹായിച്ച വ്യവസായിയോടും മറ്റുള്ളവരോടുമുള്ള നന്ദി അറിയിക്കുന്നു.
ഈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച SSK ഭാരവാഹികൾക്കും അധ്യാപകർക്കും മറ്റ് സഹകാരികൾക്കും ആശംസകൾ നേരുന്നു. ഈ വീട് നാടിന്റെ നന്മയുടെ ഒരു അടയാളമായി നിലനിൽക്കട്ടെ.

മലയാള സാഹിത്യത്തിലെ നമ്മുടെ പ്രിയപ്പെട്ട എസ്.കെ. പൊറ്റെക്കാട്ടിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന 'എസ്.കെ. പൊറ്റെക്കാട്ട്...
29/06/2026

മലയാള സാഹിത്യത്തിലെ നമ്മുടെ പ്രിയപ്പെട്ട എസ്.കെ. പൊറ്റെക്കാട്ടിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന 'എസ്.കെ. പൊറ്റെക്കാട്ട് സാഹിത്യ അവാർഡ്-2026' സമർപ്പണ ചടങ്ങ് ഈ വരുന്ന ജൂലായ് 09 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കോഴിക്കോട് ഹോട്ടൽ അളകാപുരിയിൽ വെച്ച് നടക്കുകയാണ്.

ബഹുമാനപ്പെട്ട കേരള നിയമസഭ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. കെ ജയന്ത് എം.എൽ.എ, മലയാളം സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.ആർ. പ്രസാദ്, അവാർഡ് സമിതി രക്ഷാധികാരി ശ്രീ. എം.വി. കുഞ്ഞാമു തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ഈ സാംസ്കാരിക സദസ്സിൽ വിശിഷ്ടാതിഥികൾക്കുള്ള ഉപഹാര സമർപ്പണം നിർവ്വഹിച്ചുകൊണ്ട് ഞാനും സന്നിഹിതനായിരിക്കും.

അക്ഷരങ്ങളെയും സാഹിത്യത്തെയും സ്നേഹിക്കുന്ന ഏവർക്കും ഹൃദ്യമായ സ്വാഗതം!

കല്ലായ് എം.എസ് ബാബുരാജ് റോഡിലെ നിർദ്ധനനായ ഒരു തൊഴിലാളിക്ക് സിയസ്കോയുടെ കൈത്താങ്ങായി 'അഭയം' ഭവന പദ്ധതിയിലൂടെ നിർമ്മിക്കുന...
15/06/2026

കല്ലായ് എം.എസ് ബാബുരാജ് റോഡിലെ നിർദ്ധനനായ ഒരു തൊഴിലാളിക്ക് സിയസ്കോയുടെ കൈത്താങ്ങായി 'അഭയം' ഭവന പദ്ധതിയിലൂടെ നിർമ്മിക്കുന്ന 27-ാമത് വീടിന് തറക്കല്ലിടാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. ബഹുമനപ്പെട്ട എം.എൽ.എ അഡ്വ. വി.കെ. ഫൈസൽ ബാബു ആണ് ഈ ഉജ്ജ്വലമായ കർമ്മം നിർവ്വഹിച്ചത്.

നമ്മുടെ കോഴിക്കോടിന്റെ പ്രിയപ്പെട്ട അടയാളങ്ങളായ മാനാഞ്ചിറയും ബീച്ചും പോലെ തന്നെ ജനമനസ്സുകളിൽ ആഴത്തിൽ പതിഞ്ഞതാണ് സിയസ്കോയുടെ ഓരോ കാരുണ്യ ഇടപെടലുകളും എന്ന് എം.എൽ.എ ചടങ്ങിൽ ഓർമ്മിപ്പിച്ചു.

ഈ മഹത്തായ 'അഭയം' ഭവന പദ്ധതിയുടെ ചെയർമാൻ എന്ന നിലയിൽ, അർഹതപ്പെട്ട ഒരു കുടുംബത്തിന് കൂരയൊരുക്കുന്ന ഈ പുണ്യപ്രവർത്തിക്ക് സാക്ഷിയാകാനും ഇതിന്റെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കാനും കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു. തുടർന്നും ഒരുപാട് കുടുംബങ്ങൾക്ക് തണലാകാൻ നമ്മുടെ ഈ കൂട്ടായ്മയ്ക്ക് സാധിക്കട്ടെ.

കണ്ണൂരിൽ നടക്കുന്ന സംസ്ഥാന ജേണലിസ്റ്റ് വോളിബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന കാലിക്കറ്റ് പ്രസ് ക്ലബ്ബ് ടീമിന്റെ ജേഴ്സി പ്രക...
07/06/2026

കണ്ണൂരിൽ നടക്കുന്ന സംസ്ഥാന ജേണലിസ്റ്റ് വോളിബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന കാലിക്കറ്റ് പ്രസ് ക്ലബ്ബ് ടീമിന്റെ ജേഴ്സി പ്രകാശന ചടങ്ങിൽ അതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ആണ് ജേഴ്സി പ്രകാശനം ചെയ്തത്. 🤝✨
കണ്ണൂരിന്റെ മണ്ണിൽ മാറ്റുരയ്ക്കാൻ പോകുന്ന പ്രിയപ്പെട്ട മാധ്യമസുഹൃത്തുക്കളുടെ ടീമിന് ഹൃദയം നിറഞ്ഞ വിജയ ആശംസകൾ നേരുന്നു!

മറ്റൊരു പരിസ്ഥിതി ദിനം കൂടി പിന്നിടുമ്പോൾ നമ്മുടെ വരുംതലമുറയിലെ കുരുന്നുകൾക്ക് ജീവിക്കാൻ ഹരിതാഭമായ, ശുദ്ധമായൊരു ഭൂമി ബാക...
05/06/2026

മറ്റൊരു പരിസ്ഥിതി ദിനം കൂടി പിന്നിടുമ്പോൾ നമ്മുടെ വരുംതലമുറയിലെ കുരുന്നുകൾക്ക് ജീവിക്കാൻ ഹരിതാഭമായ, ശുദ്ധമായൊരു ഭൂമി ബാക്കിവെക്കുക എന്നത് നമ്മുടെ വലിയൊരു കടമയാണ്.
​പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും ഈ ദിവസം നമുക്കൊരു ഓർമ്മപ്പെടുത്തലാകട്ടെ. ഇന്ന് പ്രകൃതിക്കായി നമ്മൾ ചെയ്യുന്ന ചെറിയൊരു നല്ല കാര്യം നാളത്തെ വലിയൊരു മാറ്റത്തിന് കാരണമാകും.
​
പരിസ്ഥിതി ദിനാശംസകൾ 🌱💚

Address

Kenza Corporate Office, Near Kallayi Railway Station
Calicut
673003

Alerts

Be the first to know and let us send you an email when Moideen Koya Kenza posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share