19/09/2026
കഴിഞ്ഞ ദിവസം KMCT polytechnic കോളേജിൽ Civil Engineering Association ഉദ്ഘാടനം ചെയ്യാനും കുട്ടികളോട് സംസാരിക്കാനും അവസരം കിട്ടി. പുതിയ കാലത്തെ കുട്ടികളുമായി സംവദിക്കുക എന്നും സന്തോഷമുള്ള കാര്യമാണ്.
ഒരു പാട് പ്രതീക്ഷകളുമായി കാത്തിരുന്ന കുട്ടികളോട് എന്ത് പറയണം എന്ന് ഒരു പാട് ചിന്തിച്ചു.
സ്വപ്‌നങ്ങൾ നെയ്യാൻ പ്രതീക്ഷകളുടെ പട്ടുനൂലുമായി കാത്തിരുന്ന പ്രിയപ്പെട്ട കൂട്ടുകാരോട് ആ പരിമിതമായ സമയത്തിൽ പറഞ്ഞതും പറയാൻ ബാക്കിവച്ചതുമായി ഒരു വീഡിയോ ചെയ്യാമെന്ന് കരുതുന്നു.
പറയാതെ വയ്യ പ്രിയപ്പെട്ട കുട്ടികളെ,നിങ്ങളുടെ നാളെകളെ പ്രതീക്ഷിച്ചിരിക്കുന്നത് നിങ്ങളുടെ രക്ഷിതാക്കൾ മാത്രമല്ല, ഈ നാട് കൂടെയാണ്...
എല്ലാ വിധ ആശംസകളും...
നിങ്ങളോട് പറയാനുണ്ട് ഇനിയുമൊരുപാട്...
നിങ്ങളിൽ നിന്നും പഠിക്കാനുണ്ട് അതിലുമൊരുപാട്....
You are incredible Guys...
All the very best for your Future..
And I really thanks to your faculties for this opportunity to be with you...