Engineertalks

Engineertalks Construction tips/Building technology

02/11/2024

When Helping the Poor Leave the Camera at Home

14/04/2024
ഇന്നാണ് ആയുദ്ധം..!വേൽ മുരുകൻ അസുര രാജാവായ ശൂരപത്മന്റെ ശിരസ്സു ചേദിക്കുന്ന പ്രമാദമായ യുദ്ധം.തിരുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ ക...
18/11/2023

ഇന്നാണ് ആയുദ്ധം..!വേൽ മുരുകൻ അസുര രാജാവായ ശൂരപത്മന്റെ ശിരസ്സു ചേദിക്കുന്ന പ്രമാദമായ യുദ്ധം.

തിരുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടക്കുന്ന ശൂരസംഹാര മഹോത്സവമാണ് പാശ്ചാത്തലം.
പറഞ്ഞു കേട്ട ഐതിന്ഹ്യം ഇങ്ങനെ..!

നാരദമഹർഷി ഒരിക്കൽ ശ്രീ പരമശിവന്നു ഒരു ജ്ഞാനപ്പഴം ഉപഹാരമായി നൽകി. സ്വാഭാവികമായും അദ്ദേഹം അത് മക്കൾ ഗണപതിക്കും സുബ്രഹ്മണ്യനും തുല്യമായി വീതിച്ചു കൊടുക്കാൻ തീരുമാനിച്ചു. മുറിക്കാൻ ഒരുങ്ങയപ്പോൾ മഹർഷി കൈലാസനാഥനെ തടഞ്ഞു.അരുത് ,മുറിച്ചാൽ ജ്ഞാനപ്പഴത്തിന്റെ ഫലം നഷ്ടപ്പെടും.
പിന്നെ എന്തു ചെയ്യും..!
പഴത്തിന്ന് കാത്തു നിൽക്കുന്ന മക്കളോടു പരമശിവൻ കാര്യം പറഞ്ഞു.കൂടെ ഒരു നിബന്ധനയും ..ആദ്യം ലോകം ചുറ്റി വരുന്നവർക്ക് പഴം സ്വന്തമാക്കാം..കേട്ടപാതി ശ്രീ സുബ്രഹ്മണ്യൻ തന്റെ മയിൽ വാഹനത്തിൽ ഉലകം ചുറ്റാൻ യാത്രയായി.ഗണപതിയാകട്ടെ കൈ കൂപ്പി ശിവനെയും പാർവതിയേയും ഒരു വലം വെച്ചു.എന്നിട്ട് പഴം ചോദിച്ചു.ശിവന്നു പഴം കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല.കാരണം
മക്കളുടെ ലോകം മാതാപിതാക്കളാണെന്ന പരമായ സത്യമാണ് ഗണപതി പ്രായോഗിക മാക്കിയത്.ലോകം ചുറ്റി തിരിച്ചു വന്ന ശ്രീ സുബ്രഹ്മണ്യൻ നേരെ പഴനി മലയിൽ പോയിരുന്നു.
ഈ സമയത്താണ് അസുര രാജാവായ ശൂരപത്മന്റെ ദൂർഭരണം കൊണ്ട് പൊറുതി മുട്ടിയ ദേവൻ മാർ ശിവ പാർവതിമാരെ കണ്ട് സങ്കടം ബോധിപ്പിക്കുന്നതു.അസുരനിഗ്രഹത്തിന്നായി ശിവപാർവതീ പുത്രനായി ജനിച്ച ശ്രീ സുബ്രഹ്മണ്യൻ തിരിച്ചു വരുന്നു.ജേഷ്ഠനായ ഗണപതിയേയും സേനാ നായകനായ വീര ബാഹുവിനേയും കുട്ടി അതി ഭയങ്കരമായ ദേവാസുരയുദ്ധത്തിന്നു നേതൃത്വം കൊടുക്കുന്നു.അവസാനം ശ്രീ മുരുകൻ തന്റെ വേൽ കൊണ്ട് ശൂരതാരക സഹോദരൻ മാരെ നിഗ്രഹിക്കുന്ന തിന്റെ തനിയാവർത്തനമാണ് ഞങ്ങൾ തിരുവണ്ണൂർകാരുടെ ഈ ശൂരൻ പട....!!
ദിവസങ്ങളെടുത്താണ് ഈ കോലങ്ങളുണ്ടാക്കുന്നതു.ഭക്തജനങ്ങളുടെയും ചെറുപ്പക്കാരുടെയും അനേക ദിവസത്തെ സന്തോഷകരമായ അദ്ധ്വാനം. ഇന്നു വൈകിട്ടാണ് ആകർഷഞ്ഞീയ മായ ഈ മഹോത്സവം.എല്ലാവർക്കും തിതവണ്ണൂരിലേക്ക് സ്വാഗതം...!!

Address

Mashriq Complex
Kozhikode

Telephone

+919847002319

Website

Alerts

Be the first to know and let us send you an email when Engineertalks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Engineertalks:

Share